മുംബൈ: പുതുവര്‍ഷത്തില്‍ കിലോയ്ക്ക് 80 രൂപയ്ക്ക് മുകളിലേക്ക് കടന്ന സവാളയുടെ വില കുത്തനെ ഇടിഞ്ഞു. സവാള ഉത്പാദക സംസ്ഥാനങ്ങളില്‍ വിളവെടുപ്പ് നടന്നതും പാക്‌സ്താനില്‍ നിന്നും മറ്റും സവാള ഇറക്കുമതി ചെയ്തതാണ് വില കുറയാന്‍ കാരണം. ഇപ്പോള്‍ സവാളയുടെ കിലോയ്ക്ക് 16 രൂപയാണ്. വരും ദിവസങ്ങളില്‍ വില ഇതിലും കുറയുമെന്നാണ് കരുതപ്പെടുന്നത്.
വലുപ്പം കൂടിയ ഉളളിയാണ് വിപണിയില്‍ ഇപ്പോള്‍ കൂടുതലായി എത്തിയിരിക്കുന്നത്. വിലയേറിയപ്പോള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സവാളയുടെ പൂഴ്ത്തിവെയ്പ്പ് നടന്നിരുന്നു.
ദേശീയ തലത്തില്‍ തന്നെ പൂഴ്ത്തിവയ്പ്പിനെതിരെ റെയ്ഡുകളുള്‍പ്പെടെ നടപടികള്‍ കൈക്കൊണ്ടതും വില കുറയാന്‍ കാരണമായിട്ടുണ്ട്.