Get Updates
Get notified of breaking news, exclusive insights, and must-see stories!

അഡീ. കലക്ടറുടെ കൊലപാതകം: മഹാരാഷ്ട്രയില്‍ സമരം

മുംബൈ: മാലേഗാവ് അഡീഷണല്‍ ജില്ലാകലക്ടര്‍ യശ്വന്ത് സോനാവാനെയെ പെട്രോളിയം മാഫിയ തീ കൊളുത്തി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ ഗസറ്റഡ് ഓഫീസര്‍മാര്‍ സംസ്ഥാനവ്യാപകമായി വ്യാഴാഴ്ച പണിമുടക്കുന്നു.

അക്രമികള്‍ക്കെതിരെ കര്‍ശനമായ ശിക്ഷാ നടപടിയെടുക്കണമെന്നും ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ് സമരം. സംസ്ഥാനത്തെ ഭരണസംവിധാനങ്ങളെ സമരം ബാധിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റിലും ഹാജര്‍നില വളരെ കുറവാണ്.

കൊലപാതകത്തിനു പിന്നില്‍ നാസിക്ക് പ്രദേശത്ത് പെട്രോള്‍ കരിഞ്ചന്തയില്‍ കുപ്രസിദ്ധനായ പോപ്പട് ഷിണ്ഡെയും കൂട്ടാളികളുമാണെന്നാണ് പൊലീസ് അറിയിച്ചിരിയ്ക്കുന്നത്. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴുപേരെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നാസിക് ജില്ലയിലെ മന്‍മാഡിനടുത്ത് പൂനിവാഡിയില്‍ ചൊവ്വാഴ്ച പട്ടാപ്പകലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പൂനിവാഡിയിലെ വഴിയോര ഭക്ഷണശാലയ്ക്കു സമീപം പെട്രോള്‍ ടാങ്കര്‍ നിര്‍ത്തിയിട്ടിരിക്കുന്നതു കണ്ടു സംശയം തോന്നിയ സോനാവനെ ടാങ്കറില്‍ നിന്ന് എണ്ണ ഊറ്റുന്നയാളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു ആക്രമണമെന്ന് അഡീഷനല്‍ ഡിജിപി കെപി രഘുവംശി പറഞ്ഞു. മര്‍ദിച്ച് അവശനാക്കിയശേഷം ദേഹത്തു മണ്ണെണ്ണയൊഴിച്ചു തീവയ്ക്കുകയായിരുന്നു. കത്തിക്കരിഞ്ഞ നിലയില്‍ റോഡിനു സമീപം തരിശുഭൂമിയില്‍ ഉപേക്ഷിച്ചിരിക്കുകയായിരുന്നു ജഡം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+