കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിവിസിക്കെതിരെ കേസുള്ള കാര്യം അറിയില്ലായിരുന്നു

  • By Ajith Babu
Google Oneindia Malayalam News

Supreme Court
ദില്ലി: കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി പി.ജെ. തോമസിനെ നിയമിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസുള്ളകാര്യം അറിയില്ലായിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍, സുപ്രീം കോടതിയെ അറിയിച്ചു. അറ്റോര്‍ണി ജനറലാണ് ഇങ്ങനെയൊരു അസാധരണമായൊരു വിശദീകരണം നല്‍കിയത്.

അതേ സമയം, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ നിയമനത്തിലുള്ള പാനല്‍ ഉണ്ടാക്കിയത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. സിവിസിയായുള്ള പി.ജെ തോമസിന്റെ നിയമനം ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

സിവിസി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ പാനലില്‍ ഉള്‍പ്പെട്ട മറ്റ് അംഗങ്ങളുടെ പേരില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ഉണ്ടായിരുന്നോ എന്നു പരിശോധിക്കണമെന്നും ചീഫ് ജസ്റ്റീസ് എസ്.എച്ച്. കപാഡിയ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

പി.ജെ തോമസിന്റെ പേര് പരിഗണിക്കുന്ന വേളയില്‍ അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസ് ഉണ്ടായിരുന്ന കാര്യവും പ്രൊസിക്യൂഷന് അനുമതി തേടിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ കത്തും പരിഗണിച്ചിരുന്നില്ലെയെന്നും കോടതി ചോദിച്ചു. ഇക്കാര്യമറിയാതെ പാമോയില്‍ കേസിന്റെ വിശദാംശങ്ങളിലേക്ക് പോകാനാവില്ലെന്നും കോടതി വ്യക്തമാക്കി.

സി.വി.സിയാകുന്നയാള്‍ കുറ്റമറ്റ വ്യക്തിയായിരിക്കണമെന്നും തോമസിനെ സിവിസിയായി നിയമിക്കുന്നതില്‍ വിജിലന്‍സ് കമ്മീഷനില്‍ ഏകാഭിപ്രായമുണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി ദില്ലിയിലെ സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷനും മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജെഎം ലിംഗ്‌ദോയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.

English summary
In a bizarre explanation to the Supreme Court, the government on Thursday said that they were not aware of the cases pending against controversial Central Vigilance Commissioner PJ Thomas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X