പട്ടി മാംസം: അന്വേഷണം തുടങ്ങി
കൊല്ലം: ജില്ലയിലെ തട്ടാമലയില്‍ ചവറ്റുകുട്ടയില്‍ പട്ടികളുടെ തലകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗമാണ് അന്വേഷണം നടത്തുന്നത്.
ഇറച്ചിക്കടകളിലോ ഹോട്ടലുകളിലോ പട്ടി മാംസം ഉപയോഗിക്കുന്നത് വീണ്ടും ആരംഭിച്ചിരിക്കാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണിത്. പട്ടിയുടെ തലകള്‍ കണ്ട വിവരം ഒവര്‍ക്ക് ഷോപ്പ് ജീവനക്കാരനാണു കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്‍ അധികൃതരെ അറിയിച്ചത്.
മുറിച്ചു മാറ്റിയ നിലയില്‍ 70 തലകളാണ് ചവറ്റുകുട്ടയില്‍ നിന്നും കണ്ടെത്തിയത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നു കുടിയേറിയ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണു തട്ടാമല.












Click it and Unblock the Notifications