കൊച്ചി: മകരജ്യോതി മനുഷ്യനിര്‍മിതമാണോ എന്നതു സംബന്ധിച്ച് അന്വേഷിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു സംസ്ഥാന സര്‍ക്കാര്‍. ഇത് വിശ്വാസത്തിന്റെ പ്രശ്‌നമാണ്. ഇക്കാര്യം മുഖ്യമന്ത്രി തന്നെ നേരത്തേ വ്യക്തമാക്കിയതാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
മകരജ്യോതി വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. പുല്ലുമേട് ദുരന്തവുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരേണ്ട കാര്യങ്ങളെക്കുറിച്ചു തീരുമാനിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
മകരജ്യോതി പ്രശ്‌നത്തിലെ മൂന്നു ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണു സര്‍ക്കാര്‍ വിശദീകരണം.
Kerala Govt today ruled out any probe to check theveracity of ''Makarajyothi'', considered a celestial light byAyyappa devotees, in the wake of the stampede that claimed thelives of 102 Sabarimala pilgrims.