മേഘയുടെ നികുതി തപാലില്‍
പാലക്കാട്: മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് തപാലില്‍ നികുതി തുകയ്ക്കുള്ള ഡിഡി അയച്ചതിനെതുടര്‍ന്ന് വാണിജ്യ നികുതി വകുപ്പ് സര്‍ക്കാരിന്റെ നിയമോപദേശം തേടി.
വാണിജ്യ നികുതി ഓഫീസിലേയ്ക്ക് സ്പീഡ് പോസ്റ്റ് വഴിയാണ് മാര്‍ച്ച് ഒന്നു മുതല്‍ നറുക്കെടുപ്പ് നടത്തുന്നതിനുള്ള നികുതിയായ ഏഴു കോടി രൂപ രണ്ട് ഡിഡികളിലായി അയച്ചത്.
സര്‍ക്കാരിന്റെ നിയമോപദേശം തേടിയതിനുശേഷം മാത്രമേ തുക സ്വീകരിക്കുന്നകാര്യത്തില്‍ തീരുമാനമുണ്ടാകൂയെന്ന് വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അന്യസംസ്ഥാനലോട്ടറി നടത്തിപ്പുകാരില്‍നിന്ന് മുന്‍കൂര്‍നികുതി വാങ്ങണമെന്ന് ഹൈക്കോടതി സിംഗിള്‍ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് മുന്‍കൂര്‍ നികുതി അടയ്ക്കാനെത്തിയപ്പോള്‍ കോടതി ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയില്ലെന്ന് അറിയിച്ച് വാണിജ്യനികുതിവകുപ്പ് തിരിച്ചയക്കുകയായിരുന്നു


Click it and Unblock the Notifications