ശശീന്ദ്രന്റെ വീട്ടില്‍ കണ്ടെത്തിയത് രക്തക്കറയല്ല
പാലക്കാട്: മലബാര്‍ സിമന്റ്സ് മുന്‍ കമ്പനി സെക്രട്ടറി വി ശശീന്ദ്രനെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയ മുറിയുടെ പുറത്ത് കാണപ്പെട്ട അടയാളം രക്തക്കറയല്ലെന്ന് ഫോറന്‍സിക് സംഘം വ്യക്തമാക്കി. വാതിലിനോട് ചേര്‍ന്ന ഭാഗത്താണ് രക്തക്കറ വീണതുപോലുള്ള അടയാളങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങളില്‍ മുറിവുകളില്ലെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
മണിക്കൂറുകള്‍ നീണ്ട പരിശോധനകള്‍ക്ക് ഒടുവിലാണ് ഫോറന്‍സിക് സംഘം ഇക്കാര്യം സ്ഥിരീകരിച്ചത്. ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് സര്‍ജന്‍ തന്നെ സ്ഥലത്ത് തെളിവെടുപ്പ് നടത്തിയിരുന്നു.
തുടര്‍ന്നാണ് ഫോറന്‍സിക് പരിശോധനയ്ക്ക് ശുപാര്‍ശ ചെയ്തത്. അതേസമയം, വീട്ടില്‍ നിന്നും കണ്ടെത്തിയ ഭക്ഷണ പദാര്‍ത്ഥത്തിന്റെ അവശിഷ്ടങ്ങളില്‍ വിഷമോ മയങ്ങുന്നതിനു കാരണമായേക്കാവുന്ന എതോ വസ്തുവോ കലര്‍ത്തിയിട്ടുളളതായി സംശയമുയര്‍ന്നിട്ടുണ്ട്. ഇവ സംഘം വിദഗ്ധപരിശോധനകള്‍ക്കായി ശേഖരിച്ചിട്ടുണ്ട്.












Click it and Unblock the Notifications