Get Updates
Get notified of breaking news, exclusive insights, and must-see stories!

ചര്‍ച്ച പരാജയം; ഡോക്ടര്‍മാരുടെ സമരം തുടരും

PG Medical students strike enters third day
തിരുവനന്തപുരം: അനിശ്ചിതകാല സമരം നടത്തുന്ന മെഡിക്കല്‍ പിജി വിദ്യാര്‍ഥികളുമായി ആരോഗ്യമന്ത്രി പികെ ശ്രീമതി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ആവശ്യങ്ങളുടെ കാര്യത്തില്‍ വ്യക്തമായ തീരുമാനമുണ്ടാകാത്ത സാഹചര്യത്തില്‍ സമരവുമായി മുന്നോട്ടു പോകുമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

സമരം രോഗികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും ആശുപത്രികളില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രിയും വ്യക്തമാക്കി.

സ്‌റ്റൈപന്റ് വര്‍ധിപ്പിക്കണമെന്ന വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യം അംഗീകരിക്കാമെന്നു യോഗത്തില്‍ മന്ത്രി അറിയിച്ചു. ധനവകുപ്പുമായി ആലോചിച്ചു രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാമെന്നും സമരത്തില്‍ നിന്നു പിന്തിരിയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബജറ്റ് തയാറാക്കുന്ന തിരക്കിലായതിനാല്‍ ധനവകുപ്പു സാവകാശം ആവശ്യപ്പെട്ട സാഹചര്യത്തിലാണിതെന്നും മന്ത്രി വ്യക്തമാക്കി.

തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ചു വ്യക്തമായ ഉറപ്പു ലഭിച്ചില്ലെന്നു പിജി ഡോക്ടര്‍മാര്‍ പറഞ്ഞു.

സമരം മെഡിക്കല്‍ കോളെജ് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ച സാഹചര്യത്തിലായിരുന്നു ചര്‍ച്ച. മന്ത്രിയുടെ വസതിയിലായിരുന്നു ചര്‍ച്ച.

കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തത്. അഞ്ച് മെഡിക്കല്‍ കോളേജുകളിലെ ആയിരത്തിയെണ്ണൂറ് റസിഡന്റ് ഡോക്ടര്‍മാരാണ് സമരത്തിലുള്ളത്.

അതിനിടെ പിജി വിദ്യാര്‍ഥികളുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു വ്യാഴാഴ്ച സമരം നടത്തുമെന്നു ഹൗസ് സര്‍ജന്മാര്‍ അറിയിച്ചു. ഇതോടെ സംസ്ഥാനമൊട്ടുക്കുള്ള സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലാകുമെന്ന് ഉറപ്പായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+