സര്‍ക്കാര്‍ നുണ പറയുന്നു: ബിജെപി

കേന്ദ്രം ഒരു കളളത്തിനു പിറകെ മറ്റൊന്ന് നല്‍കികൊണ്ടിരിക്കുയാണെന്നും സുഷ്മ ആരോപിച്ചു. തോമസിനെതിരെ കേസുളള കാര്യം അറിയില്ലെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹന്‍വതി വ്യാഴാഴ്ചയാണ് കോടതിയെ അറിയിച്ചത്.
തോമസിനെ സിവിസി ആയി നിയമിച്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ആഭ്യന്തരമന്ത്രി പി ചിദംബരം, എന്നിവരടങ്ങുന്ന മൂന്നംഗ കമ്മറ്റിയില്‍ ഒരാളായിരുന്ന താന്‍ അന്നേ ഈ വിഷയം മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ തോമസിനെ സിവിസി ആയി നിയമിക്കുകയായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നുപോലും താനും പാര്‍ട്ടിയും വിട്ടു നിന്നതായി സുഷമ ചൂണ്ടിക്കാട്ടി.
ഇതെല്ലാം ഉള്‍ക്കൊളളിച്ച് വിശദമായൊരു സത്യവാങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് സുഷമ പറഞ്ഞു.












Click it and Unblock the Notifications