പിതൃത്വകേസ്: ഡിഎന്‍എ പരിശോധനയ്‌ക്കെതിരെ തിവാരി

കേസില്‍ ദില്ലി ഹൈക്കോടതിയാണ് തിവാരിയോട് ഡിഎന്‍എ പരിശോധനയ്ക്ക്് വിധേയനാകാന്‍ ഉത്തരവിട്ടത്.
രോഹിത് ജനിക്കുമ്പോള്‍ അമ്മ ഉജ്ജ്വല വിവാഹിതയായി ഭര്‍ത്താവ് ബിമല്‍ പ്രസാദ് ശര്‍മയ്‌ക്കൊപ്പം കഴിയുകയായിരുന്നുവെന്നതിനാല്‍ പിതൃത്വനിര്‍ണയത്തിന്റെ ആവശ്യമില്ലെന്ന് തിവാരിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
ഡിഎന്‍എ പരിശോധനകള്‍ നൂറുശതമാനം ശരിയാകാറില്ലെന്നും അഭിഭാഷകനായ അശോക് ദേശായി പറഞ്ഞു.
അതിനിടെ, തിവാരിയോട് ഡിഎന്‍എ സാമ്പിള്‍ മുദ്രവെച്ച കവറില്‍ കൈമാറാന്‍ നിര്‍ദ്ദേശിക്കണമെന്ന് രോഹിതിന്റ അഭിഭാഷകന്‍ കീര്‍ത്തിമാന്‍ സിങ് കോടതിയോട് ആവശ്യപ്പെട്ടു. കേസ് തുടര്‍വാദത്തിനായി ഫെബ്രുവരി ഏഴിലേക്ക് മാറ്റിയിരിക്കുകയാണ്.
തിവാരി തന്റെ പിതാവാണെന്ന് അവകാശപ്പെടുന്ന രോഹിത് 1995ന് ശേഷം തന്നെയും അമ്മ ഉജ്ജ്വല ശര്‍മയെയും പൂര്‍ണമായും അവഗണിച്ച തിവാരി ദില്ലിയിലും ഉത്തരാഞ്ചലിലും ചെന്ന് അദ്ദേഹത്തെ കാണുന്നതില്‍ നിന്ന് വിലക്കിയെന്നും പരാതിപ്പെട്ടിരുന്നു.
ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ആയിരിക്കെ മൂന്ന് യുവതികളോടൊപ്പം കഴിയുന്ന തിവാരിയുടെ വീഡിയോ ദൃശ്യങ്ങള്‍ ഒരു ടിവി ചാനല്‍ പുറത്തുവിട്ടതോടെയാണ് തിവാരി ഗവര്‍ണര്‍ പദവിയില്‍ നിന്നും പുറത്തായത്.












Click it and Unblock the Notifications