Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരം നിര്‍ത്താന്‍ നടപടി വേണം: ഉമ്മന്‍ചാണ്ടി

Oommen Chandy
കോട്ടയം: മെഡിക്കല്‍ പിജി ഡോക്ടര്‍മാരുടെയും ഹൌസ് സര്‍ജന്‍മാരുടെയും സമരം അവസാനിപ്പിക്കുന്നതിനായി മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. ഈ സമരത്തോട് തനിയ്ക്ക് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്കായി സമയമില്ലെന്ന് ധനമന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

ഡോക്ടര്‍മാരുടെ സമരമുറയോടു യോജിപ്പില്ല. പരിമിതിക്കുള്ളില്‍ നിന്നുവേണം സമരം നടത്താന്‍. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ പ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി യോഗം വിളിക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തുന്നതിനോടു തനിക്കു വ്യക്തിപരമായി യോജിപ്പില്ലെന്നും കോട്ടയത്തുനടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+