കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കും: കോടിയേരി

  • By Ajith Babu
Google Oneindia Malayalam News

Kodiyeri Balakrishnan
തിരുവനന്തപുരം: മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്കെതിരേയുളള വധഭീഷണിയെക്കുറിച്ച് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍.

വധഭീഷണിയുടെ നിജസ്ഥിതി പൊലീസ് പ്രത്യേകം അന്വേഷിക്കും. മുന്‍ മന്ത്രിയും പ്രമുഖ പാര്‍ട്ടിയുടെ നേതാവുമെന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്.

ഭീഷണി സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കണം. പരാതി നല്‍കിയാല്‍ ഇക്കാര്യം അന്വേഷിക്കും. മന്ത്രിയായിരിക്കുമ്പോള്‍ ബന്ധു റൗഫിനു വഴിവിട്ട് ഏതു തരത്തിലുള്ള സഹായമാണ് ചെയ്തതെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X