'തിരഞ്ഞെടുപ്പിന് മുമ്പ് മുരളിയെ തിരിച്ചെടുക്കും'
തിരുവനന്തപുരം: കെ മുരളീധരന്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പേ കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു.
ഇക്കാര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെല്ലാം ഉമ്മന്‍ ചാണ്ടി നയിക്കുന്ന കേരള മോചന യാത്ര അവസാനിക്കുന്നതോടെ അവസാനിക്കുമെന്നും തീരുമാനം കൈക്കൊള്ളുമെന്നും ചെന്നിത്തല അറിയിച്ചു.
നേരത്തേ മുരളിയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് താനും ഉമ്മന്‍ ചാണ്ടിയും ദില്ലിയില്‍ പോയി സോണിയ ഗാന്ധിയെ കാണുമെന്ന് ചെന്നിത്തല പറഞ്ഞിരുന്നു.
മുരളിയെ എത്രയും പെട്ടെന്ന് തിരിച്ചെടുക്കുമെന്ന് കരുണാകരന് വാക്കു നല്‍കിയിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞിരുന്നു.
എന്നാല്‍ അദ്ദേഹത്തിന്റെ മരണം നടന്ന് ഇത്രനാള്‍ കഴിഞ്ഞിട്ടും മുരളിയുടെ കാര്യത്തില്‍ തീരുമാനമൊന്നുമാകാത്തതില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നുതന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. വിഎം സുധീരനെപ്പോലുള്ള നേതാക്കള്‍ ഇക്കാര്യത്തിലുള്ള അനിഷ്ടം പരസ്യമായി പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications