മാനഭംഗത്തിനിരയായ യുവതി ആത്മഹത്യ ചെയ്തു
ചേര്‍ത്തല: മാനഭംഗത്തിനിരയായ യുവതിയെ ദുരൂഹസാഹചര്യത്തില്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചേര്‍ത്തല സ്വദേശിനി രജനി(22)ആണ് ആത്മഹത്യചെയ്തത്. ബുധനാഴ്ച രാവിലെയാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കയ്യിലെ ഞരമ്പ് മുറിച്ച നിലയിലായിരുന്നു.
മൃതദേഹത്തിനു സമീപത്തുനിന്നു ലഭിച്ച കുറിപ്പ് പൊലീസ് പരിശോധിക്കുന്നുണ്ട്. കത്തിലെ കൈയക്ഷരം സംബന്ധിച്ച സംശയ നിവാരണത്തിനായി രജനിയുടെ കൈയക്ഷരം പരിശോധിക്കുന്നതിന് വിദഗ്ധരുടെ സഹായം തേടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി.
രജനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു അയല്‍ക്കാര്‍ ആരോപിച്ചതിനെ തുടര്‍ന്ന് മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊലീസ് സര്‍ജന്റെ സാന്നിധ്യത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
മാനഭംഗത്തിന് ഇരയായിട്ടുണ്ടോയെന്നത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ വ്യക്തമാകൂയെന്നാണ് പോലീസിന്റെ നിലപാട്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
പ്രദേശവാസിയായ യുവാവിനോടൊപ്പം രണ്ടുമാസം മുമ്പ് രജനിയെ പട്ടണക്കാട് ആശുപത്രിക്ക് സമീപത്തുനിന്ന് പോലീസ് അറസ്റ്റു ചെയ്തിരുന്നു. നാട്ടുകാര്‍ വിവരം നല്‍കിയതനുസരിച്ച് കാറില്‍ നിന്നാണ് യുവതിയെ പിടികൂടിയത്.
പിന്നീട് തന്നെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന രജനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പ്രതിയാക്കി പട്ടണക്കാട് പോലീസ് കേസെടുത്തു. തുടര്‍ന്ന് ഒളിവിലായിരുന്ന യുവാവ് അടുത്തിടെയാണ് കോടതിയില്‍ നിന്ന് ജാമ്യം നേടിയത്.












Click it and Unblock the Notifications