കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസ്ക്രീം: കുഞ്ഞാലിക്കുട്ടി നിഷ്കളങ്കനല്ല-റൗഫ്

  • By Ajith Babu
Google Oneindia Malayalam News

Kunjalikutty And Rauf,
കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കെതിരെ വെളിപ്പെടുത്തലുകളുടെ പരന്പരയുമായി അദ്ദേഹത്തിന്റെ ബന്ധു റൗഫ് രംഗത്ത. കോഴിക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടിയെ അടിമുടി സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ആരോപണങ്ങളുടെ ഭാണ്ഡക്കെട്ട് തന്നെയാണ് റൗഫ് നടത്തിയിരിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ കുഞ്ഞാലിക്കുട്ടി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ടായിരുന്നു റൗഫിന്റെ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. വധഭീഷണി മുഴക്കിയെന്ന ആരോപണവും വ്യാജസിഡി നിര്‍മിച്ചുവെന്ന സൂചനകളും റൗഫ് ശക്തമായി നിഷേധിച്ചു. ഐസ്ക്രീം പാര്‍ലര്‍ കേസ് പുറത്തുവന്നതോടെയാണ് കുഞ്ഞാലിക്കുട്ടിയുമായി താന്‍ കൂടുതല്‍ അടുത്തതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇതിന് ശേഷമായിരുന്നു കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് റൗഫ് തുടക്കമിട്ടത്. കോളിളക്കം സൃഷ്ടിച്ച ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടി നിഷ്‌കളങ്കനല്ല. പണം നല്‍കി സാക്ഷികളെയും പൊലീസിനെയും മാത്രമല്ല, ജുഡീഷ്യറിയെ സ്വാധീനയി്ക്കാന്‍ വരെ ലീഗ് നേതാവ് ശ്രമിച്ചിരുന്നു. കേസിലെ അനുകൂല വിധി നേരായ വഴിയിലൂടെയല്ല നേടിയത്. കോടതിയലക്ഷ്യമായേക്കാവുന്ന ഗുരുതരമായ ആരോപണമാണ് റൗഫ് ഇതിലൂടെ ഉന്നയിച്ചിരിയ്ക്കുന്നത്.

കേസിലെ പ്രധാന പരാതിക്കാരിയായിരുന്ന റജീനയുള്‍പ്പെടെ ഉള്ളവര്‍ക്ക് ലക്ഷങ്ങള്‍ കൊടുത്താണ് കുഞ്ഞാലിക്കുട്ടി കേസില്‍ നിന്നും തലയൂരിയത്. കോഴിക്കോട്ടെ പ്രശസ്തമായ ഹോട്ടലിലെ പെണ്‍വാണിഭ ഓഫീസില്‍ വെച്ചായിരുന്നു കേസ് ഒതുക്കിതീര്‍ത്തത്. വീട് വാടകയ്ക്കെടുത്ത് റജീന ഉള്‍പ്പെടെയുള്ളവരെ മൊഴികള്‍ പഠിപ്പിയ്ക്കുന്നതിനും കുഞ്ഞാലിക്കുട്ടി കരുക്കള്‍ നീക്കിയിരുന്നു.

കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശപ്രകാരം റെജീനക്ക് 2,65,000 രൂപയും മറ്റൊരു സാക്ഷിക്ക് 3,15,000 രൂപയും നല്‍കിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ പ്രതിനിധിയായി വന്ന ഷെരീഫിനൊപ്പമാണ് ഇവരെ പോയി കണ്ടത്.

കേസിലെ സാക്ഷികളായ രണ്ട് സ്ത്രീകളില്‍ നിന്നും പേരുവെച്ചും പേരുവെക്കാതെയുമായി രണ്ട് രേഖകളാണ് തയ്യാറാക്കിയത്. പിന്നീട് ജിപിയായ സുഭാഷ് ബെനഡിക്ട് എന്ന വക്കീലാണ് കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശപ്രകാരം ഇവ തയ്യാറാക്കിയത്. ഈ രണ്ട് സ്ത്രീകളെ കൂടാതെ പത്തിലേറെ സ്ത്രീകള്‍ക്കും ഇതുമായി ബന്ധപ്പെട്ട് വന്‍ തുകകള്‍ നല്‍കിയിട്ടുണ്ട്.

സാക്ഷികളായ പെണ്‍കുട്ടികളെ കോടതിയിലേക്ക് കൊണ്ടുവരാനായി ചാലപ്പുറത്തെ ഒരുവീട്ടില്‍ കൊണ്ടുവന്ന് പഠിപ്പിക്കുയായിരുന്നു. കുന്ദമംഗലം കോടതിയില്‍ 164 വകുപ്പ് പ്രകാരം ആദ്യം നല്‍കിയ രേഖയാണ് യഥാര്‍ത്ഥ്യം.

റജീനയ്ക്ക് ഇപ്പോഴത്തെ ആഡംബരവീടും മറ്റും കുഞ്ഞാലിക്കുട്ടി നല്‍കിയതാണ്. സാക്ഷികള്‍ക്ക് പണം നല്‍കിയതന്റെ രേഖകള്‍ തന്റെ പക്കലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇത് താന്‍ ചില ചാനലുകള്‍ക്ക് കൈമാറിയെന്ന് മനസ്സിലായപ്പോഴാണ് കുഞ്ഞാലിക്കുട്ടി തനിയ്ക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

മലബാര്‍ സിമന്റസ് വിവാദത്തിലകപ്പെട്ട വ്യവസായിയായ ചാക്ക് രാധാകൃഷ്ണനുമായി കുഞ്ഞാലിക്കുട്ടിയ്ക്ക് ബന്ധമുണ്ടെന്നും റൗഫ് വെളിപ്പെടുത്തി.

റൗഫിന്റെ വാര്‍ത്താ സമ്മേളനം- പ്രധാന വസ്തുതകള്‍

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കുഞ്ഞാലിക്കുട്ടി തെളിക്കണം
ശിഹാബ് തങ്ങളുടെ ഡ്രൈവര്‍ക്ക് പണം നല്‍കി കുഞ്ഞാലിക്കുട്ടി വിവരങ്ങള്‍ ചോര്‍ത്തി
ചാക്ക് രാധാകൃഷ്ണന്‍ കുഞ്ഞാലിക്കുട്ടിയുടെ ആള്‍
കുഞ്ഞാലിക്കുട്ടിയുടെ വിവാദ ടൂര്‍ ഡയറി എന്റെ പക്കലുണ്ട്
രണ്ട് സ്ത്രീകളില്‍ നിന്നും സത്യാവാങ്മൂലങ്ങള്‍ വാങ്ങി
ഐസ്ക്രീം കേസിലെ ഇരകള്‍ക്ക് ലക്ഷങ്ങള്‍ നല്‍കി
എംകെ മുനീറിനെ തകര്‍ക്കാന്‍ ശ്രമിച്ചു
മുനീറിന്റെ സ്ത്രീബന്ധം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.
റജീനയ്ക്ക് ഭ്രാന്താണെന്ന് കള്ളസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി
റജീനയ്ക്ക് വീടുണ്ടാക്കി കൊടുത്തു
വ്യാജ രേഖ ഉപയോഗിച്ച് റജീനയുടെ വയസ്സ് തിരുത്തി
പെണ്‍വാണിഭ ഓഫീസില്‍ വെച്ചാണ് ഐസ്ക്രീം കേസ് ഒതുക്കിതീര്‍ത്തത്

വാര്‍ത്താ സമ്മേളത്തില്‍ റൗഫിന്റെ ശരീരഭാഷയും ഏറെ ശ്രദ്ധേയമായിരുന്നു. ആത്മവിശ്വാസം സ്ഫുരിയ്ക്കുന്ന ചലനങ്ങളും സംഭാഷണങ്ങളുമായി റൗഫ് നടത്തിയ വാര്‍ത്താ സമ്മേളനം കുഞ്ഞാലിക്കുട്ടിയെയും മുസ്ലീം ലീഗിനെയും വരുംനാളുകളില്‍ വേട്ടയാടുമെന്നതില്‍ സംശയമില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X