ബന്ധു കൊല്ലാന്‍ ശ്രമിക്കുന്നതായി കുഞ്ഞാലിക്കുട്ടി

വ്യാജസിഡി നിര്‍മ്മിച്ച് തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാനും റൗഫ് ശ്രമിച്ചു. നേരത്തെ ഈ ഭീഷണിക്ക് താന്‍ വഴങ്ങിയിട്ടുണ്ട്. അധികാരത്തിലിരിക്കുമ്പോള്‍ റൗഫടക്കം പലര്‍ക്കും സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ കുറ്റസമ്മതം നടത്തുകയാണ്. ഇക്കാര്യങ്ങളില്‍ കുറ്റബോധമുണ്ടെന്നും കുഞ്ഞാലിക്കുട്ടി തുറന്നുപറഞ്ഞു.
കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന സമ്മേളനങ്ങളില്‍ അജ്ഞാതരായവര്‍ എത്തിയിരുന്നതായും അദ്ദേഹം ആരോപിച്ചു.
ഐസ്‌ക്രീം കേസിന്റെ ആദ്യഘട്ടത്തില്‍ കുഞ്ഞാലിക്കുട്ടിക്കുവേണ്ടി റൗഫ് ഇടപെട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. പിന്നീട് കേസിന്റെ രണ്ടാം ഘട്ടത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആയുധമായി റജീനയെ, റൗഫ് ഉപയോഗിച്ചതായും ആരോപണങ്ങളുണ്ടായിരുന്നു.
കോഴിക്കോട് തഹസില്‍ദാരുടെ പേരില്‍ വ്യാജസീലും ഒപ്പുമുണ്ടാക്കി മഹാരാഷ്ട്രയില്‍ 300 ഏക്കറോളം ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് റൗഫ്. ഭൂമി വാങ്ങാനായി മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്ക് കള്ളനോട്ട് നല്‍കിയ കേസിലും റൗഫ് പ്രതിയാണ്.












Click it and Unblock the Notifications