ഉടനെ പ്രതികരിക്കാനില്ല: റൗഫ്
കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ആരോപണങ്ങളോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും അഭിഭാഷകരുമായി ബന്ധപ്പെട്ട ശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കുമെന്നും റൗഫ് പറഞ്ഞു.
ഭാര്യയുടെ സഹോദരീ ഭര്‍ത്താവായ റൗഫില്‍ നിന്നും തനിക്ക് വധഭീഷണിയുണ്ടെന്നും വ്യാജ സിഡിയുണ്ടാക്കി തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നുമുള്ള കുഞ്ഞാലിക്കുട്ടിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു റൗഫ്.
എന്നാല്‍ കുഞ്ഞാലിക്കുട്ടിയ്ക്ക് മറുപടിയുമായി റൗഫ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ വാര്‍ത്താസമ്മേളനം നടത്തുമെന്ന് സൂചനയുണ്ട്.
റൗഫിന് വേണ്ടി അധികാരത്തിലിരിക്കുമ്പോള്‍ വഴിവിട്ട് പ്രവര്‍ത്തിച്ചുവെന്ന് കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് റൗഫ് പ്രത്യാരോപണങ്ങളുമായി രംഗത്തെത്താന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.












Click it and Unblock the Notifications