ശശീന്ദ്രന്റെ മരണം ദൂരുഹത ഏറുന്നു
പാലക്കാട്: മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി ശശീന്ദ്രന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. മരണത്തിന് മുന്‍പ് ശശീന്ദ്രന്റെ ശരീരത്തില്‍ ചതവ് പറ്റിയിരുന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നുള്ള സൂചനകള്‍.
കൈയിലും കാല്‍മുട്ടിനുമാണ് ചതവ് പറ്റിയിരിക്കുന്നത്. രണ്ടിടത്തുമുള്ള പരുക്കുകള്‍ സമാനസ്വഭാവത്തിലാണെന്നും പോസ്റ്റ്മാര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്.
ശശീന്ദ്രന്റെയും മക്കളുടെയും മൃതദേഹം ഉണ്ടായിരുന്ന മുറിയില്‍ നിന്ന് കണ്ടെത്തിയ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ന്നിരുന്നതായി കഴിഞ്ഞ ദിവസം നടത്തിയ ഫോറന്‍സിക് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മയക്കം വരാനുള്ള ഒരുതരം സിറപ്പാണ് ഭക്ഷണത്തില്‍ കലര്‍ന്നിരിക്കുന്നതായാണ് നിഗമനം.
ആന്തരിക അവയവങ്ങളുടേയും പരിശോധനാ ഫലംകൂടി ലഭിച്ചെങ്കില്‍ മാത്രമേ മരണത്തിനു പിന്നിലെ ദുരൂഹത നീങ്ങുകയുളളു. ശശീന്ദ്രനും കുട്ടികളും മരിച്ചുകിടന്നിരുന്ന മുറിയ്ക്ക് പുറത്ത് കണ്ടെത്തിയത് രക്തക്കറയാണോയെന്ന് പരിശോധിയ്ക്കാനായി തിരുവനന്തപുരത്തു നിന്ന ഫോറന്‍സിക് സംഘമെത്തും. തൃശൂരില്‍ നിന്നുള്ള ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഇത് രക്തക്കറയല്ലെന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം ശശീന്ദ്രന്റെയും കുട്ടികളുടെയും മരണം കൊലപാതകമാണെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തതായും വാര്‍ത്തകളുണ്ട്












Click it and Unblock the Notifications