സുക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് പേജിലും ഹാക്കര്‍

ഹാക്ക് ചെയ്ത സുക്കര്‍ബര്‍ഗിന്റെ പേജില്‍ ഇന്റര്‍നെറ്റ് നുഴഞ്ഞുകയറ്റക്കാര്‍ ഒരുപിടി ചോദ്യങ്ങളാണ് എഴുതിച്ചേര്‍ത്തത്. ഫേസ്ബുക്കിനു പണം ആവശ്യമുണ്ടെങ്കില്‍ ബാങ്കുകളിലേക്കു പോകുന്നതിനു പകരം ഫേസ്ബുക്കില്‍ നിക്ഷേപിക്കാന്‍ സന്ദര്‍ശകരെ എന്തുകൊണ്ട് അനുവദിച്ചുകൂടാ? േെഫസ്ബുക്കിനെ ഒരു സോഷ്യല്‍ ബിസിനസാക്കി മാറ്റിക്കൂടേ? എന്തു തോന്നുന്നു? തുടങ്ങിയവയായിരുന്നു ചോദ്യങ്ങള്‍. ചോദ്യങ്ങള്‍ നീക്കം ചെയ്യുന്നതിന് മുമ്പായി 1800 ഓളം മറുപടി സന്ദേശങ്ങളാണ് ലഭിച്ചത്.
ഹാക്കര്‍മാരില്‍ നിന്നുള്ള ഭീഷണി അതിജീവിക്കാന്‍ ഫേസ്ബുക്കിന്റെ സുരക്ഷാ പ്രതിബദ്ധത ശക്തമാക്കുമെന്ന് വെബ്‌സൈറ്റ് അറിയിച്ചു.
ഏതാനും ദിവസങ്ങള്‍ക്കിടെ ഹാക്കര്‍മാരുടെ ആക്രമണത്തിനു ഇരയാവുന്ന പ്രശസ്തരുടെ പട്ടികയില്‍ രണ്ടാമതാണ് സുക്കര്‍ബര്‍ഗ്. ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ പേജ് കഴിഞ്ഞ ദിവസം ഹാക്കര്‍മാര്‍ നശിപ്പിച്ചിരുന്നു.


Click it and Unblock the Notifications