മകളെ മാനഭംഗപ്പെടുത്തിയ പിതാവ് അറസ്റ്റില്‍
രാജ്‌കോട്ട്(ഗുജറാത്ത്): മകളെ ബലാത്സംഗം ചെയ്ത അമ്പത് വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൗമാരക്കാരിയായ മകള്‍ ഒരു കുഞ്ഞിന് ജന്‍മം നല്‍കിയതിനെ തുടര്‍ന്നാണ് പിതാവ് മകളെ ലൈംഗികമായി പീഡിപ്പിച്ചിരുന്ന കാര്യം പുറത്തറിഞ്ഞത്.
കേശു തിമ്പാടിയ എന്നയാളാണ് പതിനാറുകാരിയായ മകളെ പീഡിപ്പിച്ചതിന്റെ പേരില്‍ വെള്ളിയാഴ്ച പൊലീസ് പിടിയിലായത്.
പിതാവില്‍ നിന്ന് ഗര്‍ഭം ധരിച്ച പെണ്‍കുട്ടി രാജ്‌കോട്ട് സിവില്‍ ആശുപത്രിയില്‍ വച്ചാണ് ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. ജനുവരി 25 ന് ആണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അപരിചിതരായ ആളുകളാണ് തന്നെ ബലാത്സംഗം ചെയ്തത് എന്നായിരുന്നു പെണ്‍കുട്ടി ആദ്യം പറഞ്ഞത്. പക്ഷേ, തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ തന്നെ പിതാവ് കഴിഞ്ഞ മൂന്ന് വര്‍ഷമായി പീഡിപ്പിക്കുകയാണെന്ന സത്യം പെണ്‍കുട്ടി വെളിപ്പെടുത്തി.
പെണ്‍കുട്ടിയുടെ മാതാവിന് കാഴ്ചശക്തിയില്ല എന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications