ഷീല കി ജവാനിയുടെ പേരില്‍ കൊലപാതകം
മുംബൈ: കത്രീന കെയ്ഫ് അഭിനയിച്ച ഫറാ ഖാന്‍ ചിത്രം തീസ് മാര്‍ ഖാനിലെ ഐറ്റം നമ്പര്‍ ഗാനമായ ഷീല കി ജവാനി കേട്ടാല്‍ ഒന്ന് ഇളകിയാടാന്‍ തോന്നിപ്പോകാത്തവരില്ല.
വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ടോപ് ടെന്‍ ലിസ്റ്റില്‍പ്പെട്ട ഗാനമാണിത്. ഗ്ലാമറും നൃത്തച്ചുവടുകളുമെല്ലാം ഗാനത്തിന്റെ വലിയ ആകര്‍ഷകഘടകങ്ങളായിരുന്നു. ഈ ഗാനവുമായി ബന്ധപ്പെട്ട ഒരു തര്‍ക്കം ഒരാളുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയായി.
മുംബൈയിലെ ബാന്ദ്രയില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ ഗാനത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് മരണം സംഭവിച്ചത്.
ഷീലാ കി ജവാനി' പാട്ടുംപാടിയെത്തിയ മദ്യപസംഘം തന്നെ കളിയാക്കിയെന്ന് ബാന്ദ്രയിലെ ഒരു സ്ത്രീ വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ പാട്ടുപാടിയ വ്യക്തിയുടെ കൂടയുണ്ടായിരുന്നവരുടെ അടുത്തുചെന്ന് പരാതി പറയാനെത്തിയപ്പോഴാണ് രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ പ്രശ്‌നം തുടങ്ങിയത്.
ആദ്യം ചെറിയ രീതിയില്‍ തുടങ്ങിയ പ്രശ്‌നം പിന്നീട് സംഘട്ടനത്തിലെത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന അടിയില്‍ പാട്ടുപാടിയ വ്യക്തിയുടെ ബന്ധുവായ സുബൈര്‍ മന്‍സൂറി എന്നയാള്‍ അടികൊണ്ട് നിലത്തുവീണ് മരിക്കുകയായിരുന്നു.
തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ ഒട്ടേറെയാളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കൊലപാതകവുമായു ബന്ധപ്പെട്ട് സാജിദ് ഖുറേഷി. അംജത് ഷേയ്ക്ക് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്തുപേര്‍ ഒളിവില്‍ പേയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications