രാഷ്ട്രീയത്തില്‍ ജനാധിപത്യം കുറയുന്നു: രാഹുല്‍

അഴിമതി ഗൗരവമേറിയ പ്രശ്‌നമാണ്. അത് പാവങ്ങളില്‍ നിന്നുള്ള മോഷണമാണ്. സാമ്പത്തിക വളര്‍ച്ചയിലൂടെ ധാരാളം പണം നമുക്ക് ഉണ്ടാക്കാന്‍ സാധിക്കുന്നു.
അത് വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ വഴികളിലൂടെ പാവങ്ങളിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്. അഴിമതി ഇല്ലാതാക്കാന്‍ യുവാക്കള്‍ രാഷ്ട്രീയത്തിലിറങ്ങണം- മഹാരാഷ്ട്ര മുഖ്യമന്ത്രിക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഷ്ട്രീയത്തില്‍ യുവജനപങ്കാളിത്തം അനിവാര്യമാണ്. നിലവിലെ രാഷ്ട്രീയ ഘടന പൊളിച്ചെഴുതേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനായി യുവജനങ്ങള്‍ മുന്നോട്ടു വരണം-അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജനാധിപത്യത്തിന്റെ അഭാവം ഉണ്ട്. നിലവിലെ രാഷ്ട്രീയഘടനയില്‍ ജീര്‍ണ്ണത സംഭവിക്കുകയാണ്. വാതിലുകള്‍ തുറന്നിടുന്നതു വഴി ആ ജീര്‍ണ്ണത നീക്കാന്‍ കഴിയും.
മഹാരാഷ്ട്രയില്‍ മൂന്ന് ദിവവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.












Click it and Unblock the Notifications