എന്നെ എന്തിന് വലിച്ചിഴയ്ക്കുന്നു? എംകെ മുനീര്‍
കോഴിക്കോട്: താനുമായി ബന്ധപ്പെട്ട റൗഫിന്റെ വെളിപ്പെടുത്തലുകള്‍ കഴിവതും വിശ്വസിക്കാതിരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് മുസ്ലീം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം.കെ. മുനീര്‍.
എനിക്കെതിരെ കുഞ്ഞാലിക്കുട്ടി പ്രവര്‍ത്തിക്കുന്നുവെന്നു റൗഫ് എന്നോട് ഒന്നര വര്‍ഷം മുന്‍പു പറഞ്ഞിരുന്നു. ഏതു ഡിറ്റക്ടീവിനെക്കൊണ്ടും അന്വേഷിപ്പിക്കട്ടെ, ഞന്‍ അതു കാര്യമാക്കുന്നില്ല എന്നാണ് അന്നു റൗഫിനോടു പറഞ്ഞത്.
എന്റെ വ്യക്തിജീവിതം എങ്ങനെയെന്ന് നാട്ടുകാര്‍ക്കു മുഴുവന്‍ അറിയാവുന്നതാണ്. റൗഫ് പറയുന്നത് എല്ലാവരും വിശ്വസിക്കണമെന്നില്ല. അത്ര വിശ്വാസ്യതയുള്ള ആളല്ല അദ്ദേഹം. വസ്തുതകള്‍ പുറത്തുവരണമെന്ന ആഗ്രഹം എനിക്കും കുഞ്ഞാലിക്കുട്ടിക്കുമുണ്ട്.
കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും തന്നെ വലിച്ചിഴയ്ക്കുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ല- എം.കെ. മുനീര്‍ പറഞ്ഞു.
എന്നെപ്പറ്റി കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തിന്റെ ബന്ധു റൗഫും പറഞ്ഞിട്ടുണ്ട്. ഇതില്‍ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകളെയാണ് വിശ്വസിക്കുന്നത്. റൗഫിന്റെ വാക്കുകള്‍ക്ക് എന്ത് വിശ്വാസ്യതയാണുള്ളത്- മുനീര്‍ ചോദിച്ചു.
മുനീറിനെ തകര്‍ക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചിരുന്നു എന്നാണ് റൗഫ് പറഞ്ഞത്. മുനീറിനെതിരെ ശത്രുത ഇല്ലെന്നും റൗഫ് ശുദ്ധ അസംബന്ധമാണ് പറയുന്നതെന്നും കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുനീര്‍.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications