കുഞ്ഞാലിക്കുട്ടി പറഞ്ഞതില്‍ പുതുമയില്ല: ചാണ്ടി

കേരള മോചനയാത്രയുമായി ആലപ്പുഴയിലെത്തിയ അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
മന്ത്രിയായിരിക്കെ വഴിവിട്ട സഹായം ചെയ്തു നല്‍കിയെന്ന് കുഞ്ഞാലിക്കുട്ടി തന്നെ പറഞ്ഞിട്ടുണ്ടെല്ലോ എന്ന ചോദ്യത്തിന് അത് മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ഐസ്‌ക്രീം പാര്‍ലര്‍ കേസ് ആവശ്യമെങ്കില്‍ വീണ്ടും അന്വേഷിച്ചോട്ടെയെന്ന് കുഞ്ഞാലിക്കുട്ടി തന്നെ പറഞ്ഞിട്ടുള്ളതാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
നിയമത്തിന് വിധേയമായിക്കൊണ്ട് സഹായങ്ങള്‍ ചെയ്തു കൊടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് കുഞ്ഞാലിക്കുട്ടി തന്നെ പറഞ്ഞിട്ടുണ്ട്. അതില്‍ യാതൊരു തെറ്റുമില്ല. നിയമത്തിന് അതീതമായി സഹായങ്ങള്‍ ചെയ്തു കൊടുക്കുമ്പോഴാണ് അത് ഗുരുതരമായ തെറ്റായി മാറുന്നത്- അദ്ദേഹം പറഞ്ഞു.
ഐസ്‌ക്രീം പാര്‍ലര്‍ കേസ് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ കാലത്ത് തന്നെ പരിശോധിച്ച് തീര്‍പ്പാക്കിയതാണ്. എന്നാല്‍ ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ എങ്ങനെയാണ് കേസ് വീണ്ടും വരുന്നതെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.


Click it and Unblock the Notifications