മെഡിക്കല്‍ സമരം പിന്‍വലിച്ചു

സമരത്തെ തുടര്‍ന്ന് അഞ്ചു ദിവസമായി സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം അവതാളത്തിലായിരുന്നു. പലയിടത്തും രോഗികള്‍ചികിത്സ കി്ട്ടാതെ വലഞ്ഞു. ശസ്ത്രക്രിയകള്‍ മാറ്റിവച്ചു.
രോഗികളെ പരിശോധിക്കുന്നതും രക്തം ശേഖരിക്കുന്നതും ഉള്‍പ്പെടെയുള്ള ജോലികളും സമരക്കാര്‍ നിര്‍ത്തിവച്ചിരുന്നു. പല മെഡിക്കല്‍ കോളജ് ആശുപത്രികളിലും ഡോക്ടര്‍മാരുടെ പതിവ് സന്ദര്‍ശനം പോലും മുടങ്ങി.
ഒപി പൂര്‍ത്തിയാക്കാന്‍ മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്കു പതിവിലും കൂടുതല്‍ സമയമാണ് വേണ്ടിവന്നത്. സ്‌റ്റൈപ്പന്റ് കൂട്ടുക, ഫീസ് വര്‍ധന ഒഴിവാക്കുക, ജോലി സമയത്തില്‍ വ്യക്തത വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.












Click it and Unblock the Notifications