ചിരിച്ച് ചിരിച്ച് ചാര്‍ളി ആശുപത്രിയിലായി

ഇതാണ് അമേരിക്കയിലെ പ്രശസ്ത നടന്‍ ചാര്‍ളി ഷീനിന് പറ്റിയിരിക്കുന്നത്. ഇദ്ദേഹം ചിരിച്ച് ചിരിച്ച് ആശുപത്രിയിലായിരിക്കുകയാണ്.
ഒരു ടെലിവിഷന്‍ പരിപാടിക്കിടെ തുടര്‍ച്ചയായി ചിരിച്ചുണ്ടായ കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ഷീനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ടു ആന്‍ഡ് എ ഹാഫ് മെന്‍ എന്ന ടെലിവിഷന്‍ പരിപാടിയുടെ ഭാഗമായ പാര്‍ട്ടിക്കിടെ അട്ടഹസിച്ചു ബഹളംവച്ചാണ് ഷീന്‍ വീണുപോയത്.
ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം ആശുപത്രി വിട്ടുവെന്നും ചൊവ്വാഴ്ചയോടെ അദ്ദേഹം ടിവി ഷോയില്‍ തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഹാസ്യതാരമെന്ന നിലയില്‍ അമേരിക്കയില്‍ ഏറ്റവും ശ്രദ്ധേയനായ ഷീന്‍ ലഹരിമരുന്ന് ഉപയോഗത്തിന്റെയും മദ്യപാനത്തിന്റെയും പേരില്‍ നേരത്തേ ഒട്ടേറെ തവണവാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.












Click it and Unblock the Notifications