ബാംഗ്ലൂര്‍ മെട്രോ യാത്ര കീശയിലൊതുങ്ങും
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ മെട്രോറെയിലിന്റെ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. കീശയിലൊതുങ്ങുന്നതാണ് മെട്രോ യാത്രയെന്നത് പദ്ധതി പൂര്‍ത്തിയാവാന്‍ കാത്തിരിക്കുന്നവര്‍ക്ക് ആനന്ദമേകും. പത്തുരൂപമുതല്‍ 15രൂപവരെയുള്ള വിവിധ നിരക്കുകളിലാണ് മെട്രോയുടെ ടിക്കറ്റ്. ശനിയാഴ്ചയാണ് ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചത്.
ബയപ്പനഹള്ളി മുതല്‍ എം.ജി. റോഡ് വരെയുള്ള ആദ്യറീച്ചില്‍ ഏപ്രിലില്‍ കമേഴ്‌സ്യല്‍ ഓട്ടം തുടങ്ങാനിരിക്കെയാണ് മെട്രോ അധികൃതര്‍ ിക്കറ്റ് നിരക്കുകള്‍ സംബന്ധിച്ച് ഔദ്യോഗികപ്രഖ്യാപനം നടത്തിയത്.
ആദ്യറീച്ചിലെ റൂട്ടില്‍ ബയപ്പനഹള്ളി മുതല്‍ സ്വാമി വിവേകാനന്ദ റോഡ് വരെ പത്തുരൂപ, ഇന്ദിരാനഗര്‍ വരെ 12, ട്രിനിറ്റി സര്‍ക്കിള്‍ വരെ 14 അനില്‍കുംബ്ലെ സര്‍ക്കിള്‍ വരെ 15 എന്നിങ്ങനെയാണ് നിരക്കുകള്‍.
വണ്ടികള്‍ ഓടിത്തുടങ്ങുന്നതിന് മുമ്പുതന്നെ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത ഉണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം ഫിബ്രവരി മുതല്‍ ദിവസവും മെട്രോ ട്രയല്‍ഓട്ടം നടത്തും.
അതേസമയം സ്‌റ്റേഷനുകളുടെയുംമറ്റും ജോലികള്‍ തുടരുകയാണ്. ഏപ്രിലില്‍ കമേഴ്‌സ്യല്‍ ഓട്ടം നടത്താനാണ് അധികൃതരുടെ തീരുമാനം.












Click it and Unblock the Notifications