പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ഥിയെ കുത്തി
ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച 22കാരിയായ വിദ്യാര്‍ഥിനിയെ അദ്ധ്യാപകന്‍ കത്തി കൊണ്ട് കുത്തി. കഴുത്തിലും തലയിലും വലതു കൈയിലും ഗുരുതരമായി പരിക്കേറ്റ പ്രീതിയെന്ന വിദ്യാര്‍ഥിനി ആശുപത്രിയിലാണ്.
തമിഴ്‌നാട്ടിലെ തിരുവള്ളുവരിലെ ഒരു സ്വകാര്യ എഞ്ചിനിയറിംഗ് കോളേജില്‍ വിദ്യാര്‍ഥിനിയാണ് പ്രീതി. ഇവിടത്തെ അദ്ധ്യാപകനായ അരുണ്‍ കുമാറാണ് പ്രീതിയോട് പ്രണയാഭ്യര്‍ഥന നടത്തിയത്. എന്നാല്‍ ഇത് നിഷേധിച്ച പ്രീതിയെ വീട്ടിലേയ്ക്ക് മടങ്ങിവരുന്ന വഴിയില്‍ കാത്തുനിന്ന് അധ്യാപകന്‍ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.
രാമവാരത്ത് ഒരു പ്രോജക്ട് ചെയ്യുകയായിരുന്ന പ്രീതി വൈകുന്നേരം മടങ്ങി വരുന്ന സമയത്താണ് അരുണ്‍ ആക്രമിച്ചത്.
പ്രീതി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കോാളേജിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്ക്‌സ് വിഭാഗം തലവനായിരുന്നു അരുണ്‍.
വിവാഹിതനായ അരുണിന്റെ ദാമ്പത്യ ജീവിതം സുഖകരമായിരുന്നില്ല. അരുണിന്റെ ശല്യം സഹിക്കാന്‍ കഴിയാതെ പ്രീതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് അരുണിന് താക്കീത് നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് പ്രീതിയെ അരുണിനെ ആക്രമിച്ചതെന്നാണ് സൂചന.












Click it and Unblock the Notifications