റൗഫ് കാണാനെത്തിയിരുന്നുവെന്ന് മദനി

പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ ആവശ്യപ്പെട്ടാണ് റൗഫ് എത്തിയതെന്നാണ്് മദനി വെളിപ്പെടുത്തിയത്.
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മദനിയെ കാണാനെത്തിയ പിഡിപി വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വക്കേറ്റ് അക്ബര്‍ അലി, സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് എന്നിവരോടാണ് മദനി ഇക്കാര്യം വ്യക്തമാക്കിയത്.
റൗഫ് എന്താണ് പറഞ്ഞതെന്നകാര്യം മദനി വെളിപ്പെടുത്തിയിട്ടില്ലെന്നും ഇക്കാര്യം മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ വ്യക്തമാക്കാമെന്നാണ് മദനി പറഞ്ഞതെന്നും നേതാക്കള്‍ വ്യക്തമാക്കി.
കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മദനിയെ സന്ദര്‍ശിച്ചതായ റൗഫിന്റെ വെളിപ്പെടുത്തലിനോടുള്ള മദനിയുടെ പ്രതികരണമാണ് ഈ വെളിപ്പെടുത്തല്‍.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കായി മദനിക്ക് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും റൗഫ് ആരോപിച്ചിരുന്നു.












Click it and Unblock the Notifications