ലെനിന് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു: രഞ്ജിത

സ്വാമി നിത്യാനന്ദ കേസില്‍ ശനിയാഴ്ച രാമനഗരം മജിസ്ട്രേട്ട് കോടതിയില്‍ ഹാജരായപ്പോഴാണ് രഞ്ജിത ലെനിന് കറുപ്പനെതിരെ പരാതി ഉന്നയിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 30ന് ബിഡദി പോലീസ് സ്റ്റേഷനില്‍ ലെനിന് കറുപ്പനെതിരെ പരാതി നല്കിയതിനുശേഷം ആദ്യമായാണ് രഞ്ജിത കോടതിയില്‍ ഹാജരാകുന്നത്.
ലെനിന് കറുപ്പന്, തനിക്ക് വഴങ്ങണമെന്നാവശ്യപ്പെട്ട് സമീപിച്ചപ്പോള്‍ നിത്യാനന്ദയ്ക്ക് പരാതി നല്‍കുമെന്ന് പറഞ്ഞിരുന്നു. ഇതിന് പ്രതികാരമായാണ് വ്യാജ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നും രഞ്ജിത കോടതിയെ ബോധിപ്പിച്ചു.
രണ്ട് സ്ത്രീകളെ ലെനിന് കറുപ്പന് മാനഭംഗപ്പെടുത്തുന്ന ദൃശ്യത്തില്‍ കൃതിമം നടത്തി തന്റെ ചിത്രം ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും രഞ്ജിത പരാതിയില്‍ പറയുന്നു. വിവാദത്തെത്തുടര്‍ന്ന് ധ്യാനപീഠം ആശ്രമത്തില്‍ നില്ക്കാന് കഴിയാതെ വന്നപ്പോള്‍ ചെന്നൈയിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് ചില തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു.
മോര്‍ഫിങ്ങിലൂടെ തന്റെ ചിത്രം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുക വഴി ക്രിമിനല്‍ ഗൂഢാലോചനയാണ് ലെനിന് കറുപ്പന് നടത്തിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. തന്നെയും നിത്യാനന്ദയെയും ഉള്‍പ്പെടുത്തിയ ഫോട്ടോകള്‍ കാണിച്ച് ലെനിന് 20 കോടി രൂപ ആവശ്യപ്പെട്ടതായും രഞ്ജിത ആരോപിച്ചിട്ടുണ്ട്.
രഞ്ജിതയുടെ കൂടുതല്‍ മൊഴി രേഖപ്പെടുത്തുന്നതിനായി ഫസ്റ്റ്ക്ലാസ്സ് മജിസ്ട്രേട്ട് രൂപ കേസ് ഫിബ്രവരി 19 ലേക്ക് മാറ്റി.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications