കാറില്‍ കൂട്ടമാനഭംഗം: മന്ത്രിബന്ധു അറസ്റ്റില്‍
ഗാസിയാബാദ്: ഓടുന്ന കാറില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ദില്ലി സ്വദേശിനിയെ മാനഭംഗപ്പെടുത്തിയത്.
സംഭവവുമായി ബന്ദപ്പെട്ട് ഉത്തര്‍പ്രദേശിലെ ഒരു മന്ത്രിയുടെ ബന്ധു അറസ്റ്റിലായി.
ഒരാഴ്ച മുന്‍പാണ് സംഭവം നടന്നത്.
പീഡനവിധേയയായ സ്ത്രീയെ ജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്തു മറ്റൊരു സ്ത്രീയെക്കൊണ്ട് വിളിച്ചുവരുത്തിച്ച് കാറില്‍ കയറ്റിയെന്നും അതിലുണ്ടായിരുന്ന മൂന്നു പുരുഷന്മാര്‍ പീഡിപ്പിച്ചശേഷം മുറാദ്‌നഗറിലെ കാട്ടില്‍ തള്ളിയെന്നുമാണു കേസ്.
ഇടനില നിന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു ചോദ്യംചെയ്തപ്പോള്‍ മന്ത്രിയുടെ ബന്ധു മഹേന്ദര്‍ ത്യാഗിയുടെ മകന്‍ സുനില്‍ ത്യാഗിയുടെ പേരു പുറത്തുവന്നു. സുനിലിനെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications