ഐസ്‌ക്രീം കേസ്: മീനാക്ഷി തമ്പാനും രംഗത്ത്

കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് തവണ കുഞ്ഞാലിക്കുട്ടി തന്നെ നേരില്‍ വന്ന് കണ്ടിരുന്നുവെന്നും നിയമസഭാ സമിതിക്ക് കേസ് മുന്നോട്ടുപോകുന്നതില്‍ താല്‍പര്യമില്ലായിരുന്നുവെന്നും മീനാക്ഷി തമ്പാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
പ്രതിപക്ഷത്തിനും സര്‍ക്കാരിനും കേസില്‍ താല്‍പര്യമില്ലായിരുന്നു. സമിതി അംഗമായിരുന്ന ഗൗരിയമ്മയ്ക്ക് കേസില്‍ തീരെ താല്‍പര്യമില്ലായിരുന്നു. സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കരുതെന്ന് ഗൗരിയമ്മ പറഞ്ഞിരുന്നു- അവര്‍ പറഞ്ഞു.
സമിതിയുടെ അന്വേഷണം നടക്കുന്നതിനിടെ കുഞ്ഞാലിക്കുട്ടിയുടെ ടൂര്‍ ഡയറിയില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായി ശ്രദ്ധയില്‍ പെട്ടിരുന്നതായും എന്നാല്‍ സമിതി അംഗങ്ങള്‍ക്ക് താല്‍പര്യമില്ലാത്തതിനാലാണ് കേസ് അവസാനിപ്പിക്കേണ്ടി വന്നതെന്നും മീനാക്ഷി തമ്പാന്‍ വ്യക്തമാക്കി.
ഇക്കാര്യങ്ങളും കേസ് ശരിയായ ദിശയിലല്ല മുന്നോട്ടുപോകുന്നതെന്ന കാര്യവും വി.എസ്. അച്യുതാനന്ദനെ അറിയിച്ചിരുന്നതായും നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശി കേസില്‍ ഇടപെടാന്‍ ശ്രമിച്ചിരുന്നതായി സംശയം തോന്നിയിരുന്നുവെന്നും മീനാക്ഷി തമ്പാന്‍ പറഞ്ഞു.












Click it and Unblock the Notifications