എല്ലാം ലീഗിനെതിരെയുള്ള ഗൂഡാലോചന: ചെന്നിത്തല

മുസ്ലിം ലീഗിനെയും യുഡിഎഫിനെയും ദുര്‍ബലപ്പെടുത്താനുള്ള നീക്കം കോണ്‍ഗ്രസ് ചെറുക്കുമെന്നും ചെന്നിത്തല പറഞ്ഞു
യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്‌ളീംലീഗിനെ ക്ഷീണിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.
ലീഗിനെ അസ്ഥിരപ്പെടുത്തുന്ന ഇത്തരം പഴങ്കഥകള്‍ വിലപ്പോവുമെന്ന് ആരും കരുതേണ്ട. മുസ്‌ളീംലീഗിനെ ക്ഷീണിപ്പിക്കുന്നതിലൂടെ യുഡിഎഫിനെയും തകര്‍ക്കാനുള്ള ശ്രമം നടക്കില്ല. ആരോപണങ്ങള്‍ക്ക് മറുപടി പറയാനുള്ള കരുത്ത് കുഞ്ഞാലിയ്ക്കുണ്ട്- അദ്ദേഹം പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരായ ആരോപണങ്ങള്‍ക്ക് അദ്ദേഹം തന്നെ മറുപടി പറഞ്ഞിട്ടുള്ളതാണ്. ഐസ്‌ക്രീം കേസില്‍ സുപ്രീംകോടതി വരെ പോയി നിരപരാധിത്വം തെളിയിച്ച ആളാണ് കുഞ്ഞാലിക്കുട്ടി.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി കഴിഞ്ഞതാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.












Click it and Unblock the Notifications