കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടിയ്ക്കും റൗഫിനുമെതിരെ കേസെടുത്തു

  • By Lakshmi
Google Oneindia Malayalam News

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ റജീനയുടെയും, റജുലയുടെയും മൊഴിമാറ്റിയതുമായി ബന്ധപ്പെട്ട് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, ബുന്ധു കെ.എ റൌഫ് എന്നിവര്‍ക്കെതിരെ കേസെടുത്തു.

കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ പ്രേരണാകുറ്റവും, റൗഫിനെതിരെ പണം നല്‍കി മൊഴിമാറ്റിച്ചു എന്ന കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്.

ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് ടൗണ്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മൊഴി മാറ്റി കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കുന്നതിന് റജീനയ്ക്ക് 2.6 ലക്ഷ രൂപയും, റജുലയ്ക്ക് മൂന്ന് ലക്ഷം രൂപയും നല്‍കിയെന്ന് റൌഫ് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു.

ഇത് ശരിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പെണ്‍വാണിഭ കേസ് പുറത്തുവന്നപ്പോള്‍ പീഡനത്തിന് ഇരയായ റജീനയും, റജുലയും കോഴിക്കോട് കുന്നമംഗലം കോടതിയില്‍ ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് മൊഴി നല്‍കിയിരുന്നു. പിന്നീട് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇവര്‍ വീണ്ടും മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരായി മൊഴി മാറ്റി പറയുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X