ഐസ്ക്രീം കേസ്: മൊഴിമാറ്റ രേഖകള്‍ പുറത്ത്
കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ റജീനയും റജുലയും മൊഴിമാറ്റിയത് സംബന്ധിച്ച രേഖകള്‍ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെഎ റൗഫ് പുറത്തുവിട്ടു.
രജീനയും റജുലയും മൊഴിമാറ്റാനായി അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയതിലേക്ക് നയിച്ച കരാര്‍ രേഖയാണ് പുറത്തുവന്നിരിക്കുന്നത്.
ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് പുറത്തുവന്നപ്പോള്‍ പീഡനത്തിന് ഇരയായ റജീനയും റജുലയും കോഴിക്കോട് കുന്നമംഗലം മജിസ്ട്രേട്ട് കോടതിയില്‍ എത്തി ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് മൊഴി നല്‍കിയിരുന്നു.
ഈമൊഴി കുഞ്ഞാലിക്കുട്ടിയ്ക്കെതിരാണ്. എന്നാല്‍ ഈ മൊഴികള്‍ അപകടത്തിലേക്ക് നയിക്കുമെന്ന് അറിഞ്ഞപ്പോള്‍ മൊഴിമാറ്റി പറയാന്‍ പെണ്‍കുട്ടികളില്‍ സമ്മര്‍ദ്ദം ഉണ്ടായി. കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ റൗഫും സംഘവും രംഗത്തെത്തി.
റജീനയും റജുലയും തുടര്‍ന്ന് മജിസ്ട്രേട്ട് കോടതിയില്‍ മൊഴി മാറ്റി കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ചുവെന്നാണ് റൗഫ് വെളിപ്പെടുത്തിയത്.
മൊഴിമാറ്റിപ്പറയാം എന്ന് രണ്ടുപേരും കോഴിക്കോട്ടെ ഒരു അഭിഭാഷകന് മുമ്പാകെ ഒപ്പിട്ട് സത്യവാങ്മൂലവും നല്‍കിയിരുന്നു. രണ്ട് പേരും തങ്ങളുടെ പേരില്‍ വാങ്ങിയ മുദ്രപ്പത്രമാണ് അതിന് ഉപയോഗിച്ചത്. ഇതിനുശേഷമാണ് മൊഴിമാറ്റിപ്പറയാന്‍ മജിസ്ട്രേട്ട് മുമ്പാകെ വീണ്ടും ഹാജരായത്.
കെ. അജിതയുടെ നിര്‍ബന്ധപ്രകാരമാണ് കുഞ്ഞാലിക്കുട്ടിക്ക് എതിരെ മൊഴി നല്‍കിയതെന്നാണ് റജീന മൊഴി മാറ്റിയശേഷം പറഞ്ഞിരുന്നത്. കേസ് വിചാരണ ചെയ്തപ്പോള്‍ റജീനയും റജുലയും പ്രോസിക്യൂഷന് സാക്ഷികള്‍ ആയിരുന്നു. വിചാരണ കോടതിയില്‍ ഇരുവരും കുഞ്ഞാലിക്കുട്ടിക്ക് എതിരെ ശബ്ദിച്ചില്ല.
ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം തുടങ്ങിയത് ഈ മൊഴിമാറ്റത്തിലൂടെയായിരുന്നുവെന്ന് റൗഫ് വ്യക്തമാക്കുന്നു.
മൊഴിമാറ്റി കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ റജീനയ്ക്ക് 2.6 ലക്ഷംരൂപയും റജുലക്ക് 3 ലക്ഷം രൂപയും നല്‍കിയെന്നാണ് കെ.എ. റൗഫ് കഴിഞ്ഞദിവസം കോഴിക്കോട്ട് വെളിപ്പെടുത്തിയത്.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications