സ്വര്‍ണവില വീണ്ടും 15000ത്തിന് മുകളില്‍
കൊച്ചി: സ്വര്‍ണ വില വീണ്ടും 15000ത്തിന് മുകളിലെത്തി. പവന് 80 രൂപയാണ് തിങ്കളാഴ്ച വര്‍ധിച്ചത്.
പവന് 15040 രൂപയാണ് സ്വര്‍ണത്തിന്റെ തിങ്കളാഴ്ചത്തെ വില.
ഈജിപ്ത്തില്‍ കലാപം തുടരുന്നത് നിക്ഷേപകരിലുണ്ടാക്കിയ ആശങ്കയാണ് സ്വര്‍ണത്തിന് വില ഉയര്‍ത്തിയത്.
ഇതിനിടെ ഈജിപ്തില്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു.
കലാപത്തെ തുടര്‍ന്ന് സ്യൂയസ് കനാലിലൂടെ എണ്ണ കൊണ്ട് പോകുന്നതിന് തടസം നേരിട്ടേക്കുമെന്ന് ആശങ്കയാണ് ക്രൂഡ് ഓയിലിന് വില ഉയര്‍ത്തിയത്.
മാര്‍ച്ച് കരാര്‍ അനുസരിച്ചുള്ള ക്രൂഡ് വില ബാരലിന് 1.53 ഡോളര്‍ ഉയര്‍ന്ന് 89.82 ഡോളറിലെത്തിയിരിക്കുകയാണ്.
സ്യൂയസ് കനാലിലൂടെയുള്ള ചരക്കുനീക്കം നിരന്തരം തടസ്സപ്പെട്ടാല്‍ രാജ്യാന്തരവിപണിയില്‍ ഏണ്ണയുടെ ലഭ്യത കുറയും.












Click it and Unblock the Notifications