എയിംസ് ഡോക്ടര്‍ 8വയസ്സുകാരനെ പീഡിപ്പിച്ചു
ദില്ലി: തലച്ചോറില്‍ വളര്‍ന്ന മുഴ നീക്കം ചെയ്ത് ചികിത്സയില്‍ കഴിയുന്ന എട്ടുവയസ്സുകാരനെ എഐഐഎംഎസില്‍ ഡോക്ടര്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആശുപത്രി ഭരണസമിതി ുതിര്‍ന്ന ഡോക്ടര്‍ എസി അമ്മിണിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തി.
കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നതെന്നാണഅ റിപ്പോര്‍ട്ട്. ജനുവരി 23നാണ് ഡോക്ടര്‍ കുട്ടിയെ പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.
ഹര്‍ദേവ്പുരി സ്വദേശിയായ കുട്ടിയെ ജനുവരി 18നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ മുഴ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തി. തുടര്‍ന്ന് ഇരുപത്തിമൂന്നിന് ജൂനിയര്‍ ഡോക്ടര്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവത്രേ.
ഐസിയുവില്‍ നിന്നും കുട്ടിയെ ഡ്യൂട്ടി റൂമിലേയ്ക്ക് കൊണ്ടുപോയാണ് ഡോക്ടര്‍ പീഡിപ്പിച്ചതെന്ന് കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.
സംഭവത്തില്‍ ഇതേവരെ പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന് പിന്നാലെ സമിതിയുമായി കുട്ടിയും പിതാവും ജനുവരി 2കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ഡോക്ടര്‍ അമ്മിണി ആവശ്യപ്പെട്ടിരുന്നു.
ഇരുവശത്തുനിന്നും തെളിവുകള്‍ ശേഖരിച്ച സമിതിയുടെ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടെന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. കുറ്റക്കാരനെങ്കില്‍ ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് സൂചന.












Click it and Unblock the Notifications