2ജി ക്രമക്കേട് എന്‍ഡിഎ ഭരണകാലത്തും
ദില്ലി: 2 ജി സ്‌പെക്ട്രം ഇടപാടിനെക്കുറിച്ച് അന്വേഷിയ്ക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം നിയോഗിച്ച ഏകാംഗ കമ്മീഷന്‍ ടെലികോം മന്ത്രി കപില്‍ സിബലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
സ്‌പെക്ട്രം ക്രമക്കേടില്‍ മന്ത്രാലയത്തിലെ ഉന്നത ഉദ്യേഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് സുപ്രീം കോടതി ജസ്റ്റിസായിരുന്ന വി ശിവരാജ് പാട്ടീല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതായി അറിയുന്നു. ടെലികോം മന്ത്രി കപില്‍ സിബലിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
എന്‍.ഡി.എ ഭരണകാലത്ത് അനുവദിച്ച സ്‌പെക്ട്രം ഇടപാടലും ക്രമക്കേടു നടന്നതായി പരാമര്‍ശമുണ്ട്. അതേസമയം റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയിട്ടില്ല.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ പറഞ്ഞു.












Click it and Unblock the Notifications