എഡിസിയുടെ കൊല: മുഖ്യപ്രതി മരിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ അഡീഷണല്‍ കലക്റ്ററെ ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതി പോപ്പട്ട് ഷിന്‍ഡെ ആശുപത്രിയില്‍ മരിച്ചു. പൊള്ളലുകളോടെ ജെജെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍.
എഡിസി യശ്വന്ത് സോനാവനെ മണ്ണെണ്ണയൊഴിച്ചു കൊലപ്പെടുത്തനിടെ ഇയാള്‍ക്കും പൊള്ളലേറ്റിരുന്നു. സോനാവന്‍ ഇയാളെ കടന്നു പിടിച്ചതിനെത്തുടര്‍ന്നാണു പൊള്ളലേറ്റത്. എഴുപത് ശതമാനം പൊള്ളലേറ്റ നിലയിലാണ് ഇയാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
ജനുവരി 25നാണ് നാസിക്കിനടുത്തു മന്‍മഡില്‍ മലേഗാവ് എഡിസിയായിരുന്ന സോനാവന്‍ കൊല്ലപ്പെട്ടത്. മണ്ണെണ്ണ മാഫിയയ്‌ക്കെതിരേ നനടത്തിയ റെയ്ഡിനിടെയാണു സംഭവം. പോപ്പട്ട് ഷിന്‍ഡെയടക്കം 11 പ്രതികളെ പൊലീസ് അന്നുതന്നെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഷിന്‍ഡെയില്‍ നിന്നു മരണമൊഴിയെടുക്കാനായില്ല.












Click it and Unblock the Notifications