സ്വഭാവദൂഷ്യം: ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ്
ദില്ലി: വിദേശമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരില്‍ പെരുമാറ്റദൂഷ്യം വച്ചുപൊറുപ്പിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി നിരുപമറാവു. എല്ലാ വിദേശകാര്യമന്ത്രാലയങ്ങളിലേയ്ക്കം അയച്ച കത്തിലാണ് നിരുപമ ഉദ്യോഗസ്ഥര്‍ക്ക് സ്വഭാവദൂഷ്യത്തിന്റെ കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്.
രണ്ട് വിദേശമന്ത്രാലയം ഉദ്യോഗസ്ഥരെ മോശം പെരുമാറ്റത്തിന്റെ പേരില്‍ വിദേശങ്ങളില്‍ നിന്നും തിരിച്ചുവിളിച്ച സാഹചര്യത്തിലാണ് ഇത്.
വീടുകളില്‍ സ്ത്രീകള്‍ക്കെതിരായ പീഡനമോ, മറ്റ് ലൈംഗിക സ്വഭാവദൂഷ്യമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഉദ്യോഗസ്ഥരെ ഉടന്‍ തിരിച്ചുവിളിക്കുമെന്നും കത്തില്‍ വ്യക്തമാക്കുന്നു.
ലണ്ടന്‍ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ അനില്‍ വര്‍മ്മ, യു എന്‍ ഇന്ത്യന്‍ മിഷനിലെ ഉദ്യോഗസ്ഥന്‍ അലോക് രഞ്ജന്‍ ഝാ എന്നിവരാണ് സ്ത്രീപീഡനത്തിന്റെ പേരില്‍ നടപടിക്കു വിധേയരായത്.
ഭാര്യയെ വീട്ടില്‍ മര്‍ദ്ദിച്ചതാണ് അനില്‍ വര്‍മ്മയ്ക്ക് വിനയായത്. അതേസമയം ന്യൂയോര്‍ക്കിലേക്കുള്ള യാത്രാമദ്ധ്യേ വിമാനത്തില്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയതിനാണ് അലോക് രഞ്ജന്‍ ഝായ്‌ക്കെതിരെ നടപടിയുണ്ടായത്.












Click it and Unblock the Notifications