ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം വേണമെന്ന് കോടിയേരി

റൗഫിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയാണെന്നതിന് ചെന്നിത്തലയുടെ പക്കല്‍ തെളിവുകളുണ്ടെങ്കില്‍ കൈമാറണം. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പി ശശിയുടെ പേര് പരാമര്‍ശിക്കുന്നത് ആരോപണത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണെന്നും കോടിയേരി പറഞ്ഞു.
അതേസമയം പീഡനക്കേസുകളുടെ അന്വേഷണത്തില്‍ സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് വിഴ്ച ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പികെ ശ്രീമതി പറഞ്ഞു.
ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ അന്വേഷണത്തില്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ശ്രീമതി ആവശ്യപ്പെട്ടു.












Click it and Unblock the Notifications