• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം വേണമെന്ന് കോടിയേരി

  • By Ajith Babu

തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് അട്ടിമറിക്കാനായി ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ കോഴ വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ഇതിനായി സുപ്രീം കോടതിയുടെയോ ഹൈക്കോടതിയുടെയോ പാനലിനെ നിയോഗിക്കണം.

റൗഫിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയാണെന്നതിന് ചെന്നിത്തലയുടെ പക്കല്‍ തെളിവുകളുണ്ടെങ്കില്‍ കൈമാറണം. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പി ശശിയുടെ പേര് പരാമര്‍ശിക്കുന്നത് ആരോപണത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണെന്നും കോടിയേരി പറഞ്ഞു.

അതേസമയം പീഡനക്കേസുകളുടെ അന്വേഷണത്തില്‍ സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് വിഴ്ച ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പികെ ശ്രീമതി പറഞ്ഞു.

ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ അന്വേഷണത്തില്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ശ്രീമതി ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X