ഐസ്‌ക്രീം കേസ്: പി ശശി കുടുങ്ങും?

കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശി കൂട്ടുനിന്നുവെന്ന മുന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കല്ലട സുകുമാരന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി.
ഞായറാഴ്ച ചേര്‍ന്ന സിപിഎം കണ്ണൂര്‍ ജില്ലാ അടിയന്തര സെക്രട്ടേറിയറ്റ് യോഗമാണ് ശശിക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന കമ്മിറ്റിയോട് ശിപാര്‍ശ ചെയ്തത്. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായ പി. ശശി ഇപ്പോള്‍ അവധിയിലാണ്.
സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് മുന്‍ നിശ്ചയിച്ച പരിപാടികള്‍ മാറ്റിവെച്ച് അടിയന്തര സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നത്. സിപിഎം കേന്ദ്രങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കല്ലട സുകുമാരന്റെ വെളിപ്പെടുത്തല്‍ വന്നതോടെ ഒരുവിഭാഗം സിപിഎം നേതാക്കള്‍ ശശിയ്‌ക്കെതിരെ സംസ്ഥാന നേതൃത്വത്തോട് ശക്തമായി സമ്മര്‍ദംചെലുത്തിയിരിക്കകുയാണ്.
ഇനിയും പ്രതികരിച്ചില്ലെങ്കില്‍ ലീഗിനെപ്പോലെ സിപിഎമ്മും ഈ വിഷയത്തില്‍ പ്രതിക്കൂട്ടിലാവുമെന്നായിരുന്നു നേതാക്കളുടെ മുന്നറിയിപ്പ്.
ഇപ്പോള്‍ ഒട്ടേറെ ആരോപണങ്ങള്‍ നേരിടുന്ന ശശിയെ പാര്‍ട്ടി നിര്‍ബ്ബന്ധിത അവധിയില്‍ വിട്ടിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പുവരെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതെ അവധി നീട്ടുകയെന്നതായിരുന്നു സിപിഎമ്മിന്റെ തീരുമാനമെന്നായിരുന്നു സൂചന.
എന്നാല്‍ ഇപ്പോള്‍ ഐസ്‌ക്രീം പാര്‍ലര്‍കേസ് വീണ്ടും പുകയാന്‍ തുടങ്ങുകയും എല്ലായിടത്തും ശശിയുടെ പേര് പരാമര്‍ശിക്കപ്പെടുകയും ചെയ്തതോടെ നടപടി പെട്ടെന്നെടുക്കാന്‍ പാര്‍ട്ടി നിര്‍ബന്ധതിമായിരിക്കുകയാണ്.
ഫെബ്രുവരി രണ്ടിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും നാലിനും അഞ്ചിനും സംസ്ഥാന കമ്മിറ്റിയും തിരുവനന്തപുരത്ത് ചേരും. ശശിക്കെതിരെയുള്ള നടപടിയും സംസ്ഥാന കമ്മിറ്റിയിലുണ്ടാവുമെന്നാണ് സൂചന.












Click it and Unblock the Notifications