ഉമ്മന്‍ചാണ്ടി നയിക്കുന്നത് ഐസ്ക്രീം യാത്രയെന്ന്
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റര്‍ ഉയര്‍ന്നു.
ശാസ്തമംഗലം ജങ്ഷനിലാണ് കേരളമോചനയാത്ര, ഐസ്‌ക്രീം കേസ് വിവാദം എന്നിവയുടെ പശ്ചാത്തലത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളുമായി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് കേസെടുത്തു. ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് കുമാറാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.
ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി എന്നിവരുടെ ചിത്രങ്ങളാണ് ബോര്‍ഡില്‍ ഉള്ളത്. ഇതിന് താഴെയായി ഐസ്‌ക്രീം യാത്രയ്ക്ക് അഭിവാദ്യങ്ങള്‍ ഡിവൈഎഫ്‌ഐ എന്ന് എഴുതിച്ചേര്‍ത്തിട്ടുണ്ട്.
കോണ്‍ഗ്രസ് സ്ഥാപിച്ച കേരള മോചനയാത്രയുടെ പ്രചാരണ ബോര്‍ഡിനോട് ചേര്‍ന്നാണ് ഈ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.












Click it and Unblock the Notifications