റജീനയുടെ മൊഴിമാറ്റം: റൗഫിനെ ചോദ്യം ചെയ്തു

ഇരകളുടെ മൊഴിമാറ്റാനുളള നീക്കങ്ങള്‍, നിയമോപദേശം നല്‍കിയ വ്യക്തികള്‍, വെളിപ്പെടുത്തലിനുളള കാരണങ്ങള്‍ എന്നിവ സംബന്ധിച്ച വിശദീകരണം പോലീസ് തേടിയതായി അറിയുന്നു. റൗഫ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് സൂചന. കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ ഇരകളുടെ മൊഴി മാറ്റാന്‍ ശ്രമിച്ചതെന്ന് അദ്ദേഹം അറിയിച്ചു.
കുഞ്ഞാലിക്കുട്ടി പണം നല്‍കി കേസിലെ സാക്ഷികളുടെ മൊഴിമാറ്റിയതായി കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ റൗഫ് വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് കോഴിക്കോട് ടൗണ്‍ പോലീസ് റൗഫിനും കുഞ്ഞാലിക്കുട്ടിക്കും എതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.












Click it and Unblock the Notifications