കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസ്‌ക്രീം: യുഡിഎഫ് യോഗം മാറ്റിവെച്ചു

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച കൊല്ലത്ത് ചേരാനിരുന്ന യുഡിഎഫിന്റെ അടിയന്തര നേതൃയോഗം മാറ്റിവച്ചു. മുന്നണിയിലെ പ്രധാന കക്ഷിയുടെ നേതാവ് പ്രതിസന്ധിയിലകപ്പെട്ട പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ യോഗം ചേര്‍ന്ന് നിലപാട് വ്യക്തമാക്കുന്നത് കൂടുതല്‍ കുഴപ്പം ക്ഷണിച്ചുവരുത്തുമെന്ന് തിരിച്ചറിഞ്ഞാണ് യോഗം മാറ്റിവെച്ചിരിയ്ക്കുന്നത്.

എന്നാല്‍ യോഗം കൂടാന്‍ ഔദ്യോഗിക തീരുമാനമെടുത്തിരുന്നില്ലെന്നാണ് യോഗം മാറ്റിവെച്ചതിനെക്കുറിച്ച് കണ്‍വീനര്‍ പിപി തങ്കച്ചന്റെ വിശദീകരണം.

പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി നയിക്കുന്ന കേരള മോചനയാത്രക്കിടെ ചൊവ്വാഴ്ച കൊല്ലം ചിതറയില്‍ യുഡിഎഫ് അടിയന്തര യോഗം ചേരുമെന്നായിരുന്നു കഴിഞ്ഞദിവസം അറിയിച്ചിരുന്നത്.

ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ യോഗം ചര്‍ച്ച ചെയ്യുമെന്നും മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി യോഗത്തില്‍ പങ്കെടുക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X