ഇന്ത്യാവിഷന് വെളിപ്പെടുത്തല്‍:മുനീറിനെതിരെ നടപടി?

മുനീറിനെതിരെ അച്ചടക്ക നടപടി എടുക്കാന്‍ തത്വത്തില്‍ അനൗപചാരികയമായി തീരുമാനിച്ചുവെന്നാണ് സൂചനകള്‍. ഞായറാഴ്ച വൈകിട്ട് മലപ്പുറത്തെ ചന്ദ്രിക പത്രം ഓഫീസില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയ നേരത്ത് ഐസ്ക്രീം കേസ് വീണ്ടും കുത്തിപ്പൊക്കി ചര്‍ച്ചയാക്കിയ ചാനലിന്റെ നീക്കമാണ് പാര്‍ട്ടി നേതൃത്വത്തെ പ്രകോപ്പിച്ചത്.
കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യമിട്ട് ഇന്ത്യാവിഷന്റെ അണിയറയില്‍ നീക്കം നടക്കുന്നുണ്ടെന്ന് ലീഗിന് നേരത്തെ വിവരം ലഭിച്ചിരുന്നുവെന്നാണ് അറിയുന്നത്. മുനീറിന്റെ അനുമതിയോടെയാണ് കുഞ്ഞാലിക്കുട്ടിക്കെതിരായ പെവാണിഭവാര്ത്തകള് തയാറാക്കിയതും സംപ്രേഷണം ചെയ്തതുമെന്ന് നേതൃത്വത്തിന് ബോധ്യമായിട്ടുണ്ട്.
വാര്‍ത്തകള്‍ കൊടുക്കരുതെന്ന് കഴിഞ്ഞദിവസം സംസ്ഥാന നേതൃയോഗം മുനീറിന് അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം അത് വകവച്ചില്ല. ഒളിക്യാമറയില്‍ പിടിച്ച ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ ചാനലിന്റെ എഡിറ്റോറിയല്‍ ബോര്‍ഡിന് മുനീര്‍ അനുമതി നല്കി. ജഡ്ജിമാരെ സ്വാധീനിച്ചെന്ന വാര്‍ത്ത പുറത്തുവന്ന ഉടനെയായിരുന്നു അനൗപചാരിക നേതൃയോഗം.
കുഞ്ഞാലിക്കുട്ടിക്കെതിരേ ഇന്ത്യാവിഷന് നടത്തുന്ന പ്രചാരണം നിര്‍ത്തണമെന്നു ഹൈദരാലി തങ്ങള്‍ മുനീറിനോട് ആവശ്യപ്പെട്ടതായാണു സൂചന. പ്രചാരണം തുടര്‍ന്നാല്‍ സി.എച്ച്. മുഹമ്മദുകോയയുടെ മകന് എന്ന ആദരവു ലഭിക്കില്ലെന്നു തങ്ങള്‍ മുനീറിനെ അറിയിച്ചതായും പറയപ്പെടുന്നു. എന്നാല്‍ സിഎച്ച് മുഹമ്മദ് കോയയുമായി വൈകാരികമായി അടുപ്പമുള്ള ലീഗിന് അദ്ദേഹത്തിന്റെ മകനെതിരെ കടുത്ത നടപടികള്‍ എടുക്കുന്നതിനും ബുദ്ധിമുട്ടുകളുണ്ട്. ഇത് ഭാവിയില്‍ ലീഗിന് തന്നെ തിരിച്ചടിയാവുമെന്നും വിലയിരുത്തലുകളുണ്ട്.
ചാനലില്‍ വരുന്ന വാര്‍ത്തകളുമായി തനിക്കു ബന്ധമില്ലെന്ന നിലപാടാണു മുനീറിന്റേത്. ഇന്ത്യാവിഷന് വാര്‍ത്തയുടെ പേരില്‍ മുനീറിനെതിരേ പാര്‍ട്ടിയില്‍ അച്ചടക്ക നടപടിയുണ്ടായില്ലെങ്കില്‍ പോലും അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിക്കു കനത്ത വെല്ലുവിളിയാകും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുനീറിനു സീറ്റ് നല്‍കില്ലെന്നും സൂചനയുണ്ട്. വിവാദത്തില്‍ കുഞ്ഞാലിക്കുട്ടി പ്രതികരിക്കേണ്ടെന്നും മറ്റു നേതാക്കള്‍ പ്രതികരിച്ചാല്‍ മതിയെന്നുമാണു ലീഗിന്റെ നിലപാട്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications