കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാവിഷന്‍ വെളിപ്പെടുത്തല്‍:മുനീറിനെതിരെ നടപടി?

  • By Ajith Babu
Google Oneindia Malayalam News

MK Muneer
കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ നിര്‍ണായക തെളിവുകളുമായി ഇന്ത്യാവിഷന്‍ ചാനല്‍ പുതിയ റിപ്പോര്‍ട്ട് സംപ്രേക്ഷണം ചെയ്ത സാഹചര്യത്തില്‍ മുസ്ലീം ലീഗില്‍ പ്രതിസന്ധി രൂക്ഷമായി. പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളും കുഞ്ഞാലിക്കുട്ടിക്കൊപ്പം നില്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും ഇന്ത്യാവിഷന്‍ ചാനലിന്റെ ചെയര്‍മാനുമായ ഡോക്ടര്‍ എംകെ മുനീറിന്റെ നില പരുങ്ങലിലായിരിക്കുകയാണ്.

മുനീറിനെതിരെ അച്ചടക്ക നടപടി എടുക്കാന്‍ തത്വത്തില്‍ അനൗപചാരികയമായി തീരുമാനിച്ചുവെന്നാണ് സൂചനകള്‍. ഞായറാഴ്ച വൈകിട്ട് മലപ്പുറത്തെ ചന്ദ്രിക പത്രം ഓഫീസില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയ നേരത്ത് ഐസ്‌ക്രീം കേസ് വീണ്ടും കുത്തിപ്പൊക്കി ചര്‍ച്ചയാക്കിയ ചാനലിന്റെ നീക്കമാണ് പാര്‍ട്ടി നേതൃത്വത്തെ പ്രകോപ്പിച്ചത്.

കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യമിട്ട് ഇന്ത്യാവിഷന്റെ അണിയറയില്‍ നീക്കം നടക്കുന്നുണ്ടെന്ന് ലീഗിന് നേരത്തെ വിവരം ലഭിച്ചിരുന്നുവെന്നാണ് അറിയുന്നത്. മുനീറിന്റെ അനുമതിയോടെയാണ് കുഞ്ഞാലിക്കുട്ടിക്കെതിരായ പെവാണിഭവാര്‍ത്തകള്‍ തയാറാക്കിയതും സംപ്രേഷണം ചെയ്തതുമെന്ന് നേതൃത്വത്തിന് ബോധ്യമായിട്ടുണ്ട്.

വാര്‍ത്തകള്‍ കൊടുക്കരുതെന്ന് കഴിഞ്ഞദിവസം സംസ്ഥാന നേതൃയോഗം മുനീറിന് അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം അത് വകവച്ചില്ല. ഒളിക്യാമറയില്‍ പിടിച്ച ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ ചാനലിന്റെ എഡിറ്റോറിയല്‍ ബോര്‍ഡിന് മുനീര്‍ അനുമതി നല്‍കി. ജഡ്ജിമാരെ സ്വാധീനിച്ചെന്ന വാര്‍ത്ത പുറത്തുവന്ന ഉടനെയായിരുന്നു അനൗപചാരിക നേതൃയോഗം.

കുഞ്ഞാലിക്കുട്ടിക്കെതിരേ ഇന്ത്യാവിഷന്‍ നടത്തുന്ന പ്രചാരണം നിര്‍ത്തണമെന്നു ഹൈദരാലി തങ്ങള്‍ മുനീറിനോട് ആവശ്യപ്പെട്ടതായാണു സൂചന. പ്രചാരണം തുടര്‍ന്നാല്‍ സി.എച്ച്. മുഹമ്മദുകോയയുടെ മകന്‍ എന്ന ആദരവു ലഭിക്കില്ലെന്നു തങ്ങള്‍ മുനീറിനെ അറിയിച്ചതായും പറയപ്പെടുന്നു. എന്നാല്‍ സിഎച്ച് മുഹമ്മദ് കോയയുമായി വൈകാരികമായി അടുപ്പമുള്ള ലീഗിന് അദ്ദേഹത്തിന്റെ മകനെതിരെ കടുത്ത നടപടികള്‍ എടുക്കുന്നതിനും ബുദ്ധിമുട്ടുകളുണ്ട്. ഇത് ഭാവിയില്‍ ലീഗിന് തന്നെ തിരിച്ചടിയാവുമെന്നും വിലയിരുത്തലുകളുണ്ട്.

ചാനലില്‍ വരുന്ന വാര്‍ത്തകളുമായി തനിക്കു ബന്ധമില്ലെന്ന നിലപാടാണു മുനീറിന്റേത്. ഇന്ത്യാവിഷന്‍ വാര്‍ത്തയുടെ പേരില്‍ മുനീറിനെതിരേ പാര്‍ട്ടിയില്‍ അച്ചടക്ക നടപടിയുണ്ടായില്ലെങ്കില്‍ പോലും അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിക്കു കനത്ത വെല്ലുവിളിയാകും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുനീറിനു സീറ്റ് നല്‍കില്ലെന്നും സൂചനയുണ്ട്. വിവാദത്തില്‍ കുഞ്ഞാലിക്കുട്ടി പ്രതികരിക്കേണ്ടെന്നും മറ്റു നേതാക്കള്‍ പ്രതികരിച്ചാല്‍ മതിയെന്നുമാണു ലീഗിന്റെ നിലപാട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X