മുനീറിന്റേത് എല്ലാം അറിഞ്ഞുള്ള കളി: പിണറായി

മുനീര്‍ കുഞ്ഞാലിക്കുട്ടിയെ ന്യായീകരിക്കാത്തത് നല്ലകാര്യമാണെന്നും കോഴിക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പിണറായി പറഞ്ഞു.
കേസില്‍ രണ്ട് ജഡ്ജിമാര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിയ്ക്കുന്നത്. ജുഡീഷ്യറിയുടെ വിശ്വാസ്യത തകരാതിരിക്കാന്‍ നടപടി വേണം. അതിന് ജുഡീഷ്യറി തന്നെ നടപടി സ്വീകരിക്കണം. ആരോപണങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. അതുകൊണ്ടാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. യുഡിഎഫ് ഭരണതലത്തില്‍ റൗഫ് എങ്ങനെ ഇടപ്പെട്ടു എന്ന് നേതാക്കള്‍ വ്യക്തമാക്കണമെന്നും പിണറായി. പറഞ്ഞു.
ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ അന്വേഷണത്തില്‍ ഇകെ.നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും പിണറായി പറഞ്ഞു. വീഴ്ച ചൂണ്ടിക്കാട്ടിയാല്‍ അതിനെക്കുറിച്ച് അന്വേഷണം നടത്താം.
കേസില്‍ പി ശശിക്കെതിരായ ഉയരുന്ന ആരോപണം യഥാര്‍ത്ഥ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ്. ഈ കേസില്‍ പി.ശശി എന്തെങ്കിലും തെറ്റായി ചെയ്തുവെന്ന് പാര്‍ട്ടി കരുതുന്നില്ലെന്നും പിണറായി വ്യക്താമാക്കി.












Click it and Unblock the Notifications