• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുനീറിന്റേത് എല്ലാം അറിഞ്ഞുള്ള കളി: പിണറായി

  • By Ajith Babu

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് ഇന്ത്യാവിഷന്‍ ചാനല്‍ സംപ്രേക്ഷണം ചെയ്ത റിപ്പോര്‍ട്ട് സംബന്ധിച്ച് ലീഗ് സെക്രട്ടറിയും ചാനല്‍ ചെയര്‍മാനുമായ എംകെ മുനീറിന് അറിയാമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍

മുനീര്‍ കുഞ്ഞാലിക്കുട്ടിയെ ന്യായീകരിക്കാത്തത് നല്ലകാര്യമാണെന്നും കോഴിക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പിണറായി പറഞ്ഞു.

കേസില്‍ രണ്ട് ജഡ്ജിമാര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിയ്ക്കുന്നത്. ജുഡീഷ്യറിയുടെ വിശ്വാസ്യത തകരാതിരിക്കാന്‍ നടപടി വേണം. അതിന് ജുഡീഷ്യറി തന്നെ നടപടി സ്വീകരിക്കണം. ആരോപണങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. അതുകൊണ്ടാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. യുഡിഎഫ് ഭരണതലത്തില്‍ റൗഫ് എങ്ങനെ ഇടപ്പെട്ടു എന്ന് നേതാക്കള്‍ വ്യക്തമാക്കണമെന്നും പിണറായി. പറഞ്ഞു.

ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ അന്വേഷണത്തില്‍ ഇകെ.നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും പിണറായി പറഞ്ഞു. വീഴ്ച ചൂണ്ടിക്കാട്ടിയാല്‍ അതിനെക്കുറിച്ച് അന്വേഷണം നടത്താം.

കേസില്‍ പി ശശിക്കെതിരായ ഉയരുന്ന ആരോപണം യഥാര്‍ത്ഥ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ്. ഈ കേസില്‍ പി.ശശി എന്തെങ്കിലും തെറ്റായി ചെയ്തുവെന്ന് പാര്‍ട്ടി കരുതുന്നില്ലെന്നും പിണറായി വ്യക്താമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X